തിരുവനന്തപുരം: ജില്ലയിലെ സഹകരണവകുപ്പ് കണ്‍സ്യൂമര്‍ഫെഡുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സര സഹകരണ മേളയ്ക്ക് പാളയം എല്‍.എം.എസ്. ഗ്രൗണ്ടില്‍ വെള്ളിയാഴ്ച രാവിലെ മന്ത്രി കടകംപള്ളി സുരേന്ദ്രന് തുടക്കം കുറിച്ചു. ജാതിമത ഭേദമന്യേ ആഘോഷത്തിലും മനുഷ്യര്‍ക്കു നന്നായി ജീവിക്കാനുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ നടപ്പാക്കുന്നത്. സാധനങ്ങള്‍ ഗുണനിലവാരം ഉറപ്പുവരുത്താനും വിലക്കയറ്റം തടയാനും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സുരേദ്രന് അറിയിച്ചു.രാവിലെ 9.30 മുതല്‍ വൈകീട്ട് 7.30 വരെയാണ് മേള നടക്കുന്നത്.
FLASHNEWS