ദേശീയപാതയില്‍ അപകടം : രണ്ടുപേര്‍ക്ക് പരിക്ക്


ചാലക്കുടി: വെള്ളിയാഴ്ച രാവിലെ ആറ് മണിക്ക് ദേശീയപാത മുരിങ്ങൂര്‍ സിഗ്നല്‍ ജങ്‌ഷനിലുണ്ടായ അപകടത്തില്‍ രണ്ടു സ്ത്രീകള്‍ക്ക് പരിക്കേറ്റു . മുരിങ്ങൂര്‍ സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ പരിക്ക് സാരമുള്ളതാണ്.ദേശീയപാത മുറിച്ചുകടന്ന് പള്ളിയിലേക്ക് പോകുമ്ബോള്‍ തൃശ്ശൂര്‍ ഭാഗത്തേക്ക് വന്ന കണ്ടെയ്‌നര്‍ ലോറിയുടെ പിന്‍ഭാഗം ഇടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തില്‍ സ്ത്രീകള്‍ റോഡിലേക്ക് തെറിച്ചു വീണു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.




Sharing is Caring