ക്രിമിനല്‍ സംഘങ്ങളുമായി പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തര്‍ക്കും ഒരു ബന്ധവും പാടില്ല- മുഖ്യമന്ത്രി

ക്രിമിനല്‍ സംഘങ്ങളുമായി പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തര്‍ക്കും ഒരു ബന്ധവും പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പൊതുചര്‍ച്ചയിലാണ് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുള്ളവര്‍ ഒരു കാരണവശാലും പാര്‍ട്ടിയില്‍ കടന്നുവരാന്‍ പാടില്ലെന്നും അത്തരക്കാര്‍ക്കെതിരെ മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

22ാം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനമാകും. കൊച്ചിയില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ പി. രാജീവിനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വൈകീട്ട് അഞ്ചിന് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *