ക്രമസമാധാന പരിപാലനത്തിന് പൊലീസ് സേനയില്‍ സമഗ്ര അഴിച്ചുപണി


തിരുവനന്തപുരം: കേരള പൊലീസില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. 120 ഡിവൈഎസ്പിമാരെ ക്രമസമാധാന പരിപാലനത്തിന് നിയോഗിക്കാനാണ് തീരുമാനം. ഇതിനായി ‘പരിണാമ യാത്ര’ എന്ന പേരില്‍ 34 പേജുള്ള കുറിപ്പ് ഡിജിപി പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.


കണ്ണൂര്‍ ജില്ലാ പൊലീസിനെ പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി വിഭജിക്കും. സിറ്റി, റൂറല്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കാനാണ് തീരുമാനം. ഐജിമാരെ ഇനി സോണല്‍ എഡിജിപിമാര്‍ക്കു പകരമായി നിയമിക്കും. ഡിഐജിമാരായിക്കും ഇനി റേഞ്ച് ഐജിമാര്‍ക്കു പകരം ചുമതല വഹിക്കുക.


ഇന്റലിജന്‍സ് സംവിധാനം ഉടച്ചുവാര്‍ക്കുന്നതിന് തീരുമാനമായിട്ടുണ്ട്. കൊച്ചിയില്‍ പുതിയ കമ്മിഷണറേറ്റ് സംവിധാനം രൂപീകരിക്കും. കമ്മിഷണര്‍ക്കു മജിസ്റ്റീരിയല്‍ അധികാരത്തോടെയായിരിക്കും ഈ സംവിധാനം. പിങ്ക് പട്രോള്‍ ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലും നടപ്പാക്കാനും നിര്‍ദേശമുണ്ട്. ഒരു അഡീഷനല്‍ എസ്പിയെ കൂടി കേരളത്തിലെ എല്ലാ ജില്ലകളിലും നിയോഗിക്കും. മിനി കണ്‍ട്രോള്‍ റൂം പൊലീസ് സേറ്റഷ്‌നുകളില്‍ ക്രമീകരിച്ച്‌ കുറ്റകൃത്യം കുറയ്ക്കാനുള്ള നടപടിയെടുക്കും തുടങ്ങിയവയാണ് പുതിയ പരിഷ്‌കാരങ്ങള്‍.



Sharing is Caring