കിം ട്രംപ് ഉച്ചകോടി : സിംഗപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നു

സിംഗപ്പൂര്‍:യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോംങ്‌ ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച ചൊവ്വാഴ്ച നടക്കും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിനിധി സംഘം അറിയിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുമെന്നും, സിംഗപ്പൂര്‍ എയര്‍പോര്‍ട്ട് നിയന്ത്രിക്കുമെന്നും വ്യോമയാന അതോറിറ്റി അറിയിച്ചു.

ഉച്ചകോടി നടക്കുന്ന സിംഗപ്പൂരില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനേസേഷന്‍ സിംഗപ്പൂരില്‍ 11, 12, 13 ദിവസങ്ങളില്‍ ചില ഭാഗങ്ങളില്‍ താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഐസിഎഒയും യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും വ്യക്തമാക്കി.

സിംഗപ്പൂര്‍ ചാംങ്ങി എയര്‍പോര്‍ട്ടിലേക്ക് വരുന്ന എല്ലാ വിമാനങ്ങളുടെയും വേഗത കുറയ്ക്കുകയും, റണ്‍വേ ഉപയോഗത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് വ്യോമയാന അതോറിറ്റി വ്യക്തമാക്കി. ദേശീയ സുരക്ഷാകാരണങ്ങളാലാണ് സുരക്ഷ ശക്തമാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഉച്ചകോടിക്ക് തയ്യാറെടുപ്പുകള്‍ നടക്കുന്ന സമയത്ത്, സിംഗപ്പൂര്‍ നഗരത്തിന്റെ ചില ഭാഗങ്ങള്‍ ജൂണ്‍ 10 മുതല്‍ 14 വരെ പ്രത്യേക സ്‌പെഷ്യല്‍ ഏരിയകളായി കണക്കാക്കപ്പെടുന്നു. വിദേശകാര്യ മന്ത്രാലയത്തിലും അമേരിക്കന്‍ എംബസിയിലും ചില ഹോട്ടലുകളിലും സെന്റോസ ദ്വീപിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *