എടപ്പാള്‍ തീയേറ്റര്‍ ഉടമയുടെ അറസ്റ്റ്; ഡിവൈഎസ്പിയെ സ്ഥലം മാറ്റി

തിരുവനന്തപുരം: എടപ്പാള്‍ തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ഷാജു വര്‍ഗീസിനെയാണ് സ്ഥലം മാറ്റിയത്. പൊലീസ് ആസ്ഥാനത്തേക്കാണ് ഷാജുവിനെ സ്ഥലംമാറ്റിയത്.

ചൈല്‍ഡ് ലൈനിന് പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളടക്കമുള്ള വിവരങ്ങള്‍ കൈമാറിയ തീറ്റര്‍ ഉടമ ഇ.സി.സതീശനെ അറസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. സതീശനെ അറസ്റ്റ് ചെയ്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഷാജു വര്‍ഗീസിനായിരുന്നെന്ന് ഐ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

തൃശൂര്‍ റേഞ്ച്‌ഐ.ജി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റയാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. ഷാജി വര്‍ഗീസിന് പകരം ചുമതല നല്‍കിയിട്ടില്ല. തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അറസ്റ്റ് ശരിയായ രീതിയിലല്ല നടന്നതെന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമായിരുന്നുവെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *