പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് പൊള്ളലേറ്റു


മുംബൈ: പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ചു. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സംഭവം. തിങ്കളാഴ്ച മുംബൈയിലെ ബന്‍ദുപ് മേഖലയിലെ ഒരു റസ്റ്റോറന്റില്‍ വച്ചാണ് സംഭവം. ഇയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.


പൊട്ടിത്തെറിക്കു പിന്നാലെ ഇയാള്‍ സീറ്റില്‍ നിന്നും ചാടുന്നതും ഷര്‍ട്ടിന്റെ മുന്‍പോക്കറ്റില്‍ നിന്നും ഫോണ്‍ പുറത്തേക്ക് എറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതോടെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചോണ്ടിരുന്നവര്‍ പരിഭ്രാന്തരായി ഓടുന്നതും കാണാം.


കഴിഞ്ഞ മാര്‍ച്ചില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ 18കാരി മരിച്ചിരുന്നു. ഫോണ്‍ ചാര്‍ജ്ജ് ചെയ്തുകൊണ്ടിരുന്നപ്പോളും ഫോണില്‍ സംസാരിച്ചതാണ് ഇത്തരത്തില്‍ പൊട്ടിത്തെറിയുണ്ടായത്.



Sharing is Caring