ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി എം.ആര് അജിക് കുമാറിനെ അടുത്ത മാസം നിയമസഭാ സമ്മേളനം തുടങ്ങുന്നതിനുമുമ്പ് മാറ്റണമെന്ന നിലപാടില്‍ സിപിഐ.നിലപാടില്‍ വിട്ടു വീഴ്ചയില്ലെന്നു സിപിഐ,സിപിഐഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
സംഘപരിവാര്‍ നേതാക്കളുമായി എം.ആര് അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയത് മാത്രമല്ല സിപിഐയുടെ പ്രശ്നം.പൂരം കലക്കലില്‍ ആരോപണ വിധേയനായി നില്ക്കുന്ന എം.ആര് അജിത് കുമാര്‍,പൂര സമയത്തെ കമ്മീഷണറെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിലും സിപിഐക്ക് അതൃപ്തിയുണ്ട്.

സര്‍ക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛയയെ ബാധിക്കുന്ന വിധത്തില്‍ എം ആര് അജിത് കുമാര്‍ ഇടപെട്ട പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതലയില്‍ നിന്ന് അദ്ദേഹത്തെ മാറ്റണമെന്നാണ് സിപിഐയുടെ ആവശ്യം.













