കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം ഇ​ന്ന്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ളി​ച്ച മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം ഇ​ന്ന്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് ര​ണ്ട് ദി​വ​സ​ത്തെ യോ​ഗം തു​ട​ങ്ങു​ന്ന​ത്.

ആ​ദ്യ​ദി​നം 21 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്കും ഭ​ര​ണാ​ധി​കാ​രി​ക​ള്‍​ക്കും സം​സാ​രി​ക്കാ​നു​ള്ള അ​വ​സ​രം ന​ല്‍​കും.

പ​ഞ്ചാ​ബ്, അ​സം, മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്ക് പി​ന്നാ​ലെ മൂ​ന്നാ​മ​താ​യാ​വും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സം​സാ​രി​ക്കു​ക. പ്ര​വാ​സി​ക​ള്‍​ക്ക് കോ​വി​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ കേ​ര​ളം ഉ​ന്ന​യി​ക്കു​മെ​ന്നാ​ണ് വി​വ​രം. ബു​ധ​നാ​ഴ്ച കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ ഉ​ള്ള മ​ഹാ​രാ​ഷ്ട്ര, ഡ​ല്‍​ഹി, ത​മി​ഴ്നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളു​ടെ നി​ല​പാ​ട് ന​രേ​ന്ദ്ര മോ​ദി കേ​ള്‍​ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *