കോ​വി​ഡ് വ്യാ​പ​നം: കേ​ര​ള​ത്തി​ലെ സ്ഥി​തി രൂ​ക്ഷ​മെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം ഏ​റ്റ​വും രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത് കേ​ര​ള​ത്തി​ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. കോ​വി​ഡ് വ്യാ​പ​നം കൂ​ടി​യ രാ​ജ്യ​ത്തെ 22 ജി​ല്ല​ക​ളി​ൽ ഏ​ഴ് എ​ണ്ണ​വും കേ​ര​ള​ത്തി​ലാ​ണ്. സം​സ്ഥാ​ന​ത്തെ പ​ത്ത് ജി​ല്ല​ക​ളി​ൽ 10 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ് ടി​പി​ആ​ർ എ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ൽ മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ പ​ട​രു​ക​യാ​ണ്. മ​റ്റ് രോ​ഗ​ങ്ങ​ളു​ടെ വ്യാ​പ​നം കൂ​ടി വ​ന്നാ​ൽ കോ​വി​ഡ് പ്ര​തി​രോ​ധം ദു​ഷ്‌​ക​ര​മാ​കും എ​ന്ന​ത് ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ വാ​ക്സി​ൻ ഉ​ട​ൻ എ​ത്തി​ക്കു​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​ഷൂ​ഖ് മാ​ണ്ഡ​വ്യ അ​റി​യി​ച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *