കോ​വി​ഡ്: ഇ​ന്ത്യ തെ​റ്റാ​യ മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യ​പാ​ത​യി​ലെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി. കോ​വി​ഡ് പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​നു കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് പ്രാ​പ്തി​യി​ല്ലെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു.

തെ​റ്റാ​യ മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യ​പാ​ത​യി​ലാ​ണ് ഇ​ന്ത്യ. അ​ഹ​ങ്കാ​ര​ത്തി​ന്‍റെ​യും ക​ഴി​വി​ല്ലാ​യ്മ​യു​ടെ​യും മാ​ര​ക​സം​യോ​ജ​ന​ത്തി​ന്‍റെ ഫ​ല​മാ​യു​ണ്ടാ​യ ഭീ​ക​ര ദു​ര​ന്ത​മാ​ണ് ഇ​പ്പോ​ള്‍ ഇ​ന്ത്യ നേ​രി​ടു​ന്ന​തെ​ന്നും രാ​ഹു​ല്‍ ട്വീ​റ്റ് ചെ​യ്തു.

അ​തേ​സ​മ​യം രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ മൂ​ന്നു ല​ക്ഷം ക​വി​ഞ്ഞു. ഏ​റ്റ​വു​മൊ​ടു​വി​ല്‍ ല​ഭി​ക്കു​ന്ന ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 3.01,579 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 1.43 ല​ക്ഷം പേ​ര്‍ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 1.49 ല​ക്ഷം പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *