കോ​വാ​ക്സി​ന് നാ​ലാം​ഘ​ട്ട പ​രീ​ക്ഷ​ണം; 78 ശ​ത​മാ​നം ഫ​ല​പ്രാ​പ്തി​യെ​ന്ന് ഭാ​ര​ത്‌ ബ​യോ​ടെ​ക്

ന്യൂ​ഡ​ൽ​ഹി: കോ​വാ​ക്സി​ന്‍റെ മൂ​ന്നാ​ഘ​ട്ട പ​രീ​ക്ഷ​ണ ഫ​ലം ജൂ​ലൈ​യോ​ടെ ല​ഭ്യ​മാ​കു​മെ​ന്ന് നി​ർ​മാ​താ​ക്ക​ളാ​യ ഭാ​ര​ത്‌ ബ​യോ​ടെ​ക്. ഡ്ര​ഗ്‌​സ്‌ സ്റ്റാ​ൻ​ഡേ​ർ​ഡ്‌ ക​ൺ​ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ന്‌ ആ​ദ്യം പ​രീ​ക്ഷ​ണ ഫ​ലം കൈ​മാ​റും. പി​ന്നീ​ട്‌ വി​ദ​ഗ്‌​ധ വി​ശ​ക​ല​ന​ങ്ങ​ൾ​ക്കാ​യി പ്ര​മു​ഖ ശാ​സ്‌​ത്ര ജേ​ർ​ണ​ലു​ക​ൾ​ക്ക്‌ ന​ൽ​കും. തു​ട​ർ​ന്ന്‌ പൂ​ർ​ണ ലൈ​സ​ൻ​സി​ന്‌ അ​പേ​ക്ഷി​ക്കും.

വാ​ക്സി​ന്‍റെ നാ​ലാം ഘ​ട്ട പ​രീ​ക്ഷ​ണം ന​ട​ത്തു​മെ​ന്നും നി​ർ​മാ​താ​ക്ക​ൾ അ​റി​യി​ച്ചു. വാ​ക്‌​സി​ന്‍റെ ശ​രി​യാ​യ കാ​ര്യ​ക്ഷ​മ​ത മ​ന​സി​ലാ​ക്കാ​നാ​ണ്‌ നാ​ലാം ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ലേ​ക്ക്‌ ക​ട​ക്കു​ന്ന​തെ​ന്ന് ഭാ​ര​ത്‌ ബ​യോ​ടെ​ക്ക്‌ പ​റ​ഞ്ഞു. കോ​വി​ഷീ​ൽ​ഡാ​ണ്‌ മെ​ച്ച​മെ​ന്ന നി​ല​യി​ലു​ള്ള ഗ​വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ളെ ക​മ്പ​നി ത​ള്ളി​ക്ക​ള​ഞ്ഞു. കോ​വാ​ക്‌​സി​ൻ 78 ശ​ത​മാ​നം ഫ​ല​പ്രാ​പ്‌​തി പ്ര​ക​ട​മാ​ക്കു​ന്നു​ണ്ടെ​ന്നും ക​മ്പ​നി അ​വ​കാ​ശ​പ്പെ​ട്ടു.

കോ​വി​ഡി​നെ​തി​രാ​യി കൂ​ടു​ത​ൽ ആ​ന്‍റി​ബോ​ഡി ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന​ത്‌ കോ​വി​ഷീ​ൽ​ഡാ​ണെ​ന്ന പ​ഠ​ന​റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. കോ​വി​ഡി​നെ​തി​രാ​യ മോ​ണോ​ക്ലോ​ണ​ൽ ആ​ന്‍റി​ബോ​ഡി ചി​കി​ത്സ ര​ണ്ട്‌ രോ​ഗി​ക​ളി​ൽ ഫ​ല​പ്ര​ദ​മാ​യ​താ​യി ഡ​ൽ​ഹി​യി​ലെ ഗം​ഗാ​റാം ആ​ശു​പ​ത്രി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *