കോൺഫെഡറേഷൻ കപ്പ് ജർമ്മനി സ്വന്തമാക്കി. ഫൈനലില്‍ ചിലിയെ മറുപടിയില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ലോകചാമ്പ്യന്മാരായ ജര്‍മനി കിരീടം സ്വന്തമാക്കിയത്.
ജര്‍മനിയുടെ കന്നി ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് നേട്ടമാണിത്. 2005 ല്‍ മൂന്നാം സ്ഥാനത്തെത്തിയതാണ് ഇതിന് മുൻപത്തെ മികച്ച പ്രകടനം. ചിലിയും കന്നി കിരീടമായിരുന്നു ലക്ഷ്യമിട്ടത്.

ജർമ്മനിക്കു വേണ്ടി ഇരുപതാം മിനുട്ടില്‍ ലാര്‍സ് സ്റ്റിന്‍ഡലാണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ ചിലി പൊരുതിക്കളിച്ചെങ്കിലും ജർമ്മൻ പടയ്ക്ക് മുന്നിൽ വിഫലമാകുകയായിരുന്നു.












