കോൺഗ്രസ്‌ സുനാമി അതിജീവിക്കാൻ മോഡിക്കാവില്ല, ഗുജറാത്തിൽ ജയം സുനിശ്ചിതമെന്നു രാഹുൽ ഗാന്ധി

നവസർജൻ യാത്രയോടനുബന്ധിച്ചു നടന്ന പൊതുയോഗത്തിലാണ് ഗുജറാത്തിൽ കോൺഗ്രസ്‌ ജയം സുനിശ്ചിതമെന്നു കോൺഗ്രസ്‌ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. കോൺഗ്രസ്‌ സുനാമിയിൽ പ്രധാനമന്ത്രി മോഡിക്ക് അടിതെറ്റുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

“ജനങ്ങൾ ബാങ്കുകൾക്ക് മുന്നിൽ ക്യൂ നിൽക്കുമ്പോൾ കള്ളന്മാർ കള്ളപ്പണം വെളുപ്പിക്കുകയായിരുന്നു. ഇന്ത്യയിലെ എല്ലാ കള്ളന്മാരും ഇപ്പോൾ താങ്കൾക്കൊപ്പമാണ്. ഗുജറാത്തിനെയാണ് നിങ്ങളുടെ തീരുമാനം ഏറെ ബാധിച്ചത്. “-മോഡിക്കെതിരെ രാഹുൽ ആഞ്ഞടിച്ചു.

“നിങ്ങളാണ്(വോട്ടർമാർ ) ഗറില്ല പോരാളികൾ. അവർ (ബിജെപി )പറയുന്നു, ഞങ്ങൾ മുകളിൽ നിന്ന് ബോംബിടുമെന്ന്. നിങ്ങൾ മുകളിൽ നിന്ന് ബോംബിട്ടോളൂ, ഞങ്ങൾ താഴെ നിന്ന് നിങ്ങളെ തുടച്ചു നീക്കും. ഇതാണ് ഗുജറാത്തിലെ യാഥാർഥ്യം. പ്രധാനമന്ത്രി നരേന്ദ്രമോഡി, താങ്കൾ ഹെലികോപ്റ്ററിൽ ആണ്, താഴെ സുനാമിയും. അത് താങ്കൾക്ക് ഡിസംബറിൽ മനസിലാകും. “- വോട്ടർമാരെ അഭിസംബോധന ചെയ്യവെ രാഹുൽ വിശദീകരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *