കോൺഗ്രസ്‌ അധ്യക്ഷ പദം ഏറ്റെടുക്കുമെന്ന് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം, തീരുമാനറിയിച്ചത് എ ഐ സി സി യോഗത്തിൽ

കോൺഗ്രസ്‌ അധ്യക്ഷപദം ഏറ്റെടുക്കുമെന്ന് കോൺഗ്രസ്‌ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇക്കാര്യം രാഹുൽ എ ഐ സി സി യോഗത്തെ അറിയിച്ചു. യോഗത്തിന് ശേഷം മാധ്യമങ്ങളോടും രാഹുൽ ഇക്കാര്യം ആവർത്തിച്ചു.

ഹിമാചൽ പ്രദേശ്, ഗുജറാത്ത്‌ തെരെഞ്ഞെടുപ്പിനു ശേഷം ഡിസംബർ അവസാനത്തോടെ രാഹുൽ കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്ത് എത്തുമെന്നാണ് നേരത്തേയുണ്ടായ സൂചന. ഇപ്പോഴത്തെ പ്രഖ്യാപനത്തോടെ രാഹുൽ തെരെഞ്ഞെടുപ്പിനു മുന്നെ തന്നെ കോൺഗ്രസ്‌ അധ്യക്ഷനാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

നോട്ട് നിരോധനം നിലവിൽ വന്ന നവംബർ 8 രാജ്യത്തെ കറുത്ത ദിനമാണെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ ദുഖമാണ് സർക്കാർ ആഘോഷിക്കുന്നതെന്നും രാഹുൽ വിമർശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *