കേരളത്തില്‍ ആയുധപരിശീലനത്തിന് കേന്ദ്രങ്ങളുണ്ടെന്ന് മുഖ്യമന്ത്രി


കണ്ണൂര്‍: കായികപരിശീലനം എന്ന പേരില്‍ ആയുധപരിശീലനങ്ങള്‍ക്കുള്ള കേന്ദ്രങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വേഗത്തില്‍ ആളെ കൊല്ലാനാണ് ഇത്തരം കേന്ദ്രങ്ങളും സംഘടനകളും പ്രവര്‍ത്തിക്കുന്നത്.


പവിത്രമായ ആരാധനാലയങ്ങളുടെ പരിസരങ്ങള്‍ പോലും ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ ഗ്രാന്മ എന്‍ഡ്യൂറന്‍സ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.




Sharing is Caring