കൊല്ലത്ത് പണമിടപാട് സ്ഥാപനയുടമ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍


കൊല്ലം: കിളികൊല്ലൂര്‍ കുറ്റിച്ചിറയില്‍ പണമിടപാട് സ്ഥാപനയുടമ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കുറ്റിച്ചിറ നാരായണീയത്തില്‍ അനില്‍കുമാര്‍ (55) ആണ് മരിച്ചത്.


പുലര്‍ച്ചെ ആറോടെ കിളികൊല്ലൂര്‍ കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം പാളത്തിലാണ് മൃതദേഹം കാണപ്പെട്ടത്. കിളികൊല്ലൂര്‍ പോലീസെത്തി മേല്‍ നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.




Sharing is Caring