കോവിഡ് വ്യാപനം :രോഗം ബാധിക്കുന്നതിലേറെയും യുവാക്കൾ

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ കോഴിക്കോട്ട് രോഗം ബാധിക്കുന്നവരിലേറെയും യുവാക്കള്‍. ജില്ലയിലെ രോഗബാധിതരില്‍ 41 ശതമാനവും 20നും 40 വയസ്സിനും ഇടയിലുള്ളവരാണ്. കോവിഡ് പോസിറ്റിവായ 29 ശതമാനം പേര്‍ 40നും 60നും ഇടയില്‍ പ്രായമുള്ളവരാണ്. 12 ശതമാനം പത്തിനും 20നും ഇടയിലുള്ളവരും ഒമ്ബത് ശതമാനം രോഗികള്‍ 60 വയസ്സിന് മുകളിലുള്ളവരുമാണ്. ആകെ രോഗികളില്‍ ഒമ്ബത് ശതമാനം ഒന്നിനും പത്തിനുമിടയില്‍ പ്രായമുള്ളവരാണ്.

ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ രോഗം ബാധിച്ചവര്‍ വളരെ കുറവാണ്. 23,135 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ രോഗമുണ്ടായത്. 9,685 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 72 ശതമാനത്തിനും ലക്ഷണങ്ങളൊന്നുമുണ്ടായില്ല. കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളുള്ള എ, ബി വിഭാഗത്തില്‍ യഥാക്രമം 16 ശതമാനവും 11.8 ശതമാനവും രോഗികളുള്‍പ്പെടും. കോഴിക്കോട് കോര്‍പറേഷനില്‍ 3,748 പേരാണ് നിലവിലെ രോഗബാധിതര്‍. ഒളവണ്ണ പഞ്ചായത്തിലും സ്ഥിതി രൂക്ഷമാണ്. 357 പേര്‍ ചികിത്സയിലുണ്ട്. വടകര നഗരസഭ 289, കൊയിലാണ്ടി 164, ചോറോട് പഞ്ചായത്ത് 101 എന്നിങ്ങനെയാണ് ‘ആക്ടിവ് രോഗി’കളുള്ളത്.

ഞായറാഴ്ചയിലെ കണക്കനുസരിച്ച്‌ 77 പേരാണ് മരിച്ചത്. 0.33 ശതമാനമാണ് മരണനിരക്ക്. സംസ്ഥാന മരണനിരക്ക് 0.36 ശതമാനവും രാജ്യത്തേത് 1.5 ശതമാനവുമാണ്. ജില്ലയില്‍ മരിച്ചവരില്‍ 72 ശതമാനം ആളുകളും 60 വയസ്സിന് മുകളിലുള്ളവരാണ്. മരിച്ചവരില്‍ 80 ശതമാനം പേര്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. 97 ശതമാനത്തിനും പ്രാദേശികമായ സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *