കോവിഡ് ബാധിതരില്‍ 21 ആരോഗ്യ പ്രവര്‍ത്തകരും, ഉറവിടം വ്യക്തമല്ലാത്തവര്‍ 72; ആശങ്കയില്‍ കേരളം


സംസ്ഥാനത്ത് ഇന്ന് 838 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധയുണ്ടായത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഇതില്‍ 72 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ലെന്നത് സ്ഥിതി രൂക്ഷമാക്കുകയാണ്. തിരുവനന്തപുരം ജില്ലയില്‍ മാത്രം ഇരുന്നൂറിലധികം പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്.


തിരുവനന്തപുരം ജില്ലയിലെ 218 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 104 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 88 പേര്‍ക്കും, എറണാകുളം ജില്ലയിലെ 73 പേര്‍ക്കും, കോട്ടയം ജില്ലയിലെ 67 പേര്‍ക്കും, കൊല്ലം ജില്ലയിലെ 63 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 49 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 38 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ 32 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 30 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 13 പേര്‍ക്കും, വയനാട് ജില്ലയിലെ ഏഴ് പേര്‍ക്കുമാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
സംസ്ഥാനത്ത് ഇന്ന് 21 ആരോ​ഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ 11, പത്തനംതിട്ട ജില്ലയിലെ 4, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 വീതം, കോട്ടയം, എറണാകുളം ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.




Sharing is Caring