കോവിഡ് ബാധിച്ച് ലതാ മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: ഗായിക ലതാ മങ്കേഷ്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഗുരുതരലക്ഷണങ്ങൾ ഇല്ലെങ്കിലും പ്രായം കണക്കിലെടുത്താണ് ലതയെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് സഹോദരപുത്രി രചന വ്യക്തമാക്കി.

മുംബൈയിലെ ബ്രീച്ച് കാൻഡ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ് ലതാ മങ്കേഷ്കർ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *