കോവിഡ് പ്രതിരോധത്തിന് 3770 താത്ക്കാലിക തസ്തികകള്‍

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ എന്‍.എച്ച്.എം. മുഖാന്തിരം 3770 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 704 ഡോക്ടര്‍മാര്‍, 100 സ്‌പെഷ്യലിസ്റ്റുകള്‍, 1196 സ്റ്റാഫ് നഴ്‌സുമാര്‍, 167 നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, 246 ഫാര്‍മസിസ്റ്റുകള്‍, 211 ലാബ് ടെക്‌നീഷ്യന്‍മാര്‍, 292 ജെ.എച്ച്.ഐ.മാര്‍, 317 ക്ലീനിംഗ് സ്റ്റാഫുകള്‍ തുടങ്ങി 34 ഓളം വിവിധ തസ്തികളാണ് സൃഷ്ടിച്ചത്. 1390 പേരെ ഇതിനോടകം തന്നെ നിയമിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ജില്ലകളിലെ ആവശ്യകതയനുസരിച്ച് നിയമിച്ചു വരുന്നു.

നേരത്തെ 276 ഡോക്ടര്‍മാരെ പി.എസ്.സി. വഴി അടിയന്തരമായി നിയമിച്ചിരുന്നു. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ആശുപത്രിക്കായി 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലും നിയമിച്ചു. അഡ്‌ഹോക്ക് നിയമനവും നടത്തി. ഇതുകൂടാതെയാണ് താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *