കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ശിക്ഷ കടുപ്പിക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം മന്ത്രിസഭയോട് അഭ്യര്‍ഥിച്ചു.ഇതടക്കം വിവിധ ശിപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രാലയം മന്ത്രിസഭക്ക് മുന്നില്‍ സമര്‍പ്പിച്ചു. മാസ്ക് ധരിക്കണമെന്നത് ഉള്‍പ്പെടെ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് കണ്ടാല്‍ ഉടന്‍ പിഴയീടാക്കാന്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കണം, നേരത്തേ അനുവദിച്ച ചില ഇളവുകള്‍ റദ്ദ് ചെയ്ത് നിയന്ത്രണം ശക്തമാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ആരോഗ്യ മന്ത്രാലയം മന്ത്രിസഭക്ക് മുന്നില്‍ വെച്ചതായാണ് വിവരം.
സമീപ ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിവരുന്നതാണ് ഇതിന് പ്രേരിപ്പിച്ചത്. തണുപ്പു കാലത്ത് കോവിഡ് വ്യാപനം വര്‍ധിക്കാനുള്ള സാധ്യതയും അധികൃതര്‍ തള്ളുന്നില്ല.കേസുകള്‍ നിയന്ത്രണാതീതമാവുകയാണെങ്കില്‍ വീണ്ടും കര്‍ഫ്യൂ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. അതേസമയം, ഇനിയൊരു ലോക്ഡൗണ്‍ നടപ്പാക്കിയാല്‍ സാമ്ബത്തിക വ്യവസ്ഥക്ക് ദയാവധം വിധിക്കുന്നതിന് തുല്യമായിരിക്കുമെന്ന സാമ്ബത്തിക വിദഗ്ധരുടെ മുന്നറിയിപ്പ് ഒരുവശത്തുണ്ട്.
നാലുമാസത്തോളം നീണ്ട ലോക്ഡൗണില്‍ നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. വാണിജ്യ സ്ഥാപനങ്ങള്‍ വലിയ പ്രതിസന്ധി നേരിട്ടു. ഇതില്‍നിന്ന് ഇപ്പോഴും ചെറുകിട സ്ഥാപനങ്ങള്‍ മുക്തി നേടിയിട്ടില്ല.സര്‍ക്കാറും സാമ്ബത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നു. സ്വയം നിയന്ത്രണം പാലിക്കണമെന്ന അഭ്യര്‍ഥന ഒരു വിഭാഗം ജനങ്ങള്‍ പാലിക്കുന്നില്ല. ഇൗ സാഹചര്യത്തിലാണ് ശിക്ഷ കടുപ്പിക്കണമെന്ന ആവശ്യം ആരോഗ്യ മന്ത്രാലയം മന്ത്രിസഭക്ക് മുന്നില്‍ വെക്കുന്നത്.
കുവൈത്തില്‍ 653 പേര്‍ക്കുകൂടി കോവിഡ്; 620 പേര്‍ക്ക് രോഗമുക്തി
കുവൈത്ത് സിറ്റി: കുവൈത്തില്‍ 653 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 93,475 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. വെള്ളിയാഴ്ച 620 പേര് ഉള്‍പ്പെടെ 83,660 പേര് രോഗമുക്തി നേടി. ഒരാള്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 557 ആയി. ബാക്കി 9258 പേരാണ് ചികിത്സയിലുള്ളത്. 90 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. 4870 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ഹവല്ലി ഹെല്‍ത്ത് ഡിസ്ട്രിക്ടില്‍ 189 പേര്, അഹ്മദി ഹെല്‍ത്ത് ഡിസ്ട്രിക്ടില്‍ 162 പേര്, കാപിറ്റല്‍ ഹെല്‍ത്ത് ഡിസ്ട്രിക്ടില്‍ 110 പേര്, ഫര്‍വാനിയ ഹെല്‍ത്ത് ഡിസ്ട്രിക്ടില്‍ 105 പേര്, ജഹ്റ ഹെല്‍ത്ത് ഡിസ്ട്രിക്ടില്‍ 87 പേര് എന്നിങ്ങനെയാണ് പുതുതായി കോവിഡ് ബാധിതരായത്.