കോഴിക്കോട്: വിലങ്ങാട് യുവാവ് വെടിയേറ്റ് മരിച്ചു. മണ്ടേപ്പുറം സ്വദേശി റഷീദാണ്(30) മരിച്ചത്. സംഭവത്തില്‍ വിലങ്ങാട് സ്വദേശിയായ ലിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടുപന്നികളെ വേട്ടയാടാന്‍ പോയപ്പോള്‍ അബദ്ധത്തില്‍ വെടിയുതിര്‍ന്നതാണെന്നാണ് പോലീസ് പറയുന്നത്.













