കോഴിക്കോട് യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ് നടത്തി പൊലീസ്

സമയബന്ധിതമായി പരീക്ഷാഫലം പ്രസിദ്ധീകരിക്കുക, സര്‍വകലാശാലയിലെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോഴിക്കോട് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിലേക്ക് എ.ബി.വി.പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സെനറ്റ് ഹാളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാലിക്കട്ട് സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് യോഗം നടക്കുന്ന ഹാളിലേക്കാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

ആദ്യഘട്ടത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ ഗേറ്റിന് സമീപത്ത് നിന്ന് മുദ്രാവാക്യം വിളിച്ചു. പിന്നീട് യോഗം നടക്കുന്നതിനിടെ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു. ഇത് പൊലീസ് തടയുകയും ലാത്തി വീശുകയും ചെയ്തു. ചിലര്‍ സിന്‍ഡിക്കേറ്റ് യോഗം നടക്കുന്ന ഹാളിന് സമീപത്തെത്തി. ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഹാളിന് മുന്നിലെ ജനല്‍ച്ചില്ല് അടിച്ച് തകര്‍ത്തു. ഇപ്പോഴും പ്രവര്‍ത്തകര്‍ ഹാളിന് മുന്നില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ പൊലീസ് സംഘം ഉടന്‍ സ്ഥലത്തെത്തും.

പത്തരയോടെയാണ് സിന്‍ഡിക്കേറ്റ് യോഗം ആരംഭിച്ചത്. എ.ബി.വി.പി മാര്‍ച്ചിന് തൊട്ട് മുന്‍പ് എം.എസ്.എഫ് പ്രവര്‍ത്തകരും മാര്‍ച്ച് നടത്തിയിരുന്നു.
തുടര്‍ന്ന് യൂത്ത് ലീഗ് വള്ളിക്കുന്ന് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുകയായിരുന്നു. മാര്‍ച്ചായി എത്തിയ ഇവരെ പൊലീസ് തടഞ്ഞു. എന്നാല്‍, പൊലീസിനെ വെട്ടിച്ചെത്തിയ ഇവര്‍ യോഗം നടക്കുന്ന ഹാളിനരികെ എത്തി പ്രതിഷേധിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *