കോഴിക്കോട് പാളയം മാര്‍ക്കറ്റ് വീണ്ടും തുറന്നു പ്രവര്‍ത്തണം ആരംഭിച്ചു

അനിയന്ത്രിതമായ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൂര്‍ണ്ണമായി അടച്ചു പൂട്ടിയ കോഴിക്കോട് പാളയം മാര്‍ക്കറ്റ് വീണ്ടും തുറന്നു പ്രവര്‍ത്തണം ആരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് അവലോകന യോഗത്തിനു ശേഷമാണു മാര്‍ക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമായത്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് മാര്‍ക്കറ്റ് തുറക്കുന്നത്. കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉള്ള കച്ചവടക്കാര്‍ക്ക് മാത്രമാണ് കച്ചവടത്തിന് അനുമതിയുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *