കോഴിക്കോട്: ജില്ലയില്‍ പത്ത് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരും മലപ്പുറത്തെ അഞ്ച് പേരും ബാക്കി ജില്ലക്കാരമായ മൂന്ന് പേരുമാണ് നിലവില്‍ രോഗബാധയേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. ഈ സാഹചര്യത്തില്‍ സാഹചര്യത്തില്‍ അടിയന്തരമായി ജില്ലയിലേക്കുള്ള മരുന്ന് ഇന്നെത്തിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.കൂടുതല്‍ രോഗികള്‍ ജില്ലയിലേക്ക് ചികിത്സയ്ക്കെത്തുന്നതുകൊണ്ടാണ് അടിയന്തരമായി മരുന്നെത്തിക്കാന്‍ ജില്ലാ കളക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ധാരണയായിട്ടുള്ളത്.
അതേസമയം,ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 7,250 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.