കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ ലുലുഗോള്‍ഡ് ജ്വല്ലറിയില്‍ തീപ്പിടിത്തം. ജ്വല്ലറിയുടെ മൂന്നും നാലും നിലകളിലാണ് തീപ്പിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. അഗ്നിശമന സേന തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.സ്വര്‍ണപണി നടക്കുന്നയിടത്ത് നിന്നാകാം തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. തീ കണ്ട ഉടനെ ജീവനക്കാര്‍ അഗ്നിശമനസേനയെ വിളിച്ചുവരുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. ജ്വല്ലറിയില്‍ നിന്നും ജീവനക്കാരേയും ഉപഭോക്താക്കളേയും അഗ്നിശമന സേന ഒഴിപ്പിച്ചിട്ടുണ്ട്.













