കോഴിക്കോട് കൈതപൊയില്‍ വീണ്ടും വാഹനാപകടം രണ്ട് മരണം


കൈതപ്പൊയിലില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറും കോഴിക്കോടേക്ക് വരികയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. കൈതപ്പൊയില്‍ പാലത്തില്‍ നടന്ന അപകടത്തില്‍ ബൈക്ക് യാത്രക്കാരാണ് മരിച്ചത്.
രണ്ട് മാസത്തിനിടെ ഇവിടെ നടക്കുന്ന രണ്ടാമത്തെ വലിയ അപകടമാണ് വ്യാഴാഴ്ചയുണ്ടായത്. ഓഗസ്ത് ആദ്യവാരമുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഒമ്ബത് പേര്‍ മരിച്ചിരുന്നു. കമ്ബിപ്പാലം വളവില്‍ ജീപ്പും ബസും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.




Sharing is Caring