ഒഡീഷ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അമിത് ഷാ


ഒഡീഷ നിയമസഭയിലേക്ക് അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തെരഞ്ഞെടുപ്പിന് മുമ്പ് ആരുമായും ബിജെപി സഖ്യമുണ്ടാക്കില്ലെന്നും അമിത് ഷാ ഭുവനേശ്വറില്‍ പറഞ്ഞു.
147 അംഗ ഒഡീഷ നിയമസഭയില്‍ സ്വന്തം നിലയ്ക്ക് ശക്തി തെളിയിക്കാനാണ് ബിജെപിയുടെ പദ്ധതി. മിഷന്‍ 120 ആണ് ഒഡിഷയില്‍ ബിജെപി ദേശീയനേതൃത്വം ലക്ഷ്യമിടുന്നത്.
അമിത് ഷാ വെള്ളിയാഴ്ച ബിജെപി സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ജനതാ മൈതാനത്ത് നാളെ നടക്കുന്ന റാലിയിലും ഷാ പങ്കെടുക്കും. 2014 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 147 അംഗ സഭയില്‍ ബിജെപി 10 സീറ്റാണ് നേടിയത്. നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍ 117 സീറ്റ് നേടിയപ്പോള്‍, കോണ്‍ഗ്രസ് 16 സീറ്റുകള്‍ നേടി.




Sharing is Caring