കോഴിക്കോട് കമ്മീഷണറുടെ വീട്ടിലെ ദാസ്യപ്പണി; വിവരം ചോര്‍ന്നതില്‍ അന്വേഷണം


കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ വീട്ടിലെ ദാസ്യപ്പണി സംബന്ധിച്ച വിവരം ചോര്‍ന്നതില്‍ പോലീസിനുള്ളില്‍ രഹസ്യാന്വേഷണം. എ ആര്‍ ക്യാമ്ബിലാണ് അന്വേഷണം നടക്കുന്നത്.


ക്യാമ്ബിലെ കമ്ബ്യൂട്ടറില്‍നിന്നാണ് കമ്മീഷണറുടെ വീട്ടില്‍ എത്ര പോലീസുകാര്‍ ജോലി ചെയ്യുന്നെന്ന വിവരം ചോര്‍ന്നെന്ന സംശയത്തെ തുടര്‍ന്നാണിത്. സൈബര്‍ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം രഹസ്യമാക്കി വയ്ക്കാനും ഇവര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ആരോപണ വിധേയനായ കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം നടക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന.


ഇന്നലെ സൈബര്‍ വിഭാഗം ക്യാമ്ബിലെത്തുകയും പോലീസുകാരോട് വിവരം ആരായുകയും ചെയ്തിരുന്നു. കമ്ബ്യൂട്ടര്‍ ഉപയോഗിച്ചവരുടെ വിവരവും ശേഖരിച്ചിട്ടുണ്ട്. കൂടാതെ പോലീസുകാരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇത് പ്രതികാര നടപടിക്കു വേണ്ടിയാണെന്നാണ് പോലീസുകാരുടെ ആരോപണം.



Sharing is Caring