കോളേജ് വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്നും വലിച്ചിറക്കി കുത്തിക്കൊന്നു


ദീപാവലി ആഘോഷിക്കാന്‍ വീട്ടിലേക്ക് പുറപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്നും വലിച്ചിറക്കി സഹയാത്രികരുടെ മുന്നിലിട്ട് യുവാവ് കുത്തിക്കൊന്നു. പത്തൊമ്ബതുകാരിയായ പെണ്‍കുട്ടിയെ പ്രതി നിരന്തം പിന്തുടരാറുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഭോപ്പാലില്‍ നിന്നും 600 കിലോമീറ്റര്‍ അകലെയുള്ള കുസുമി പ്രദേശത്തു വച്ചാണ് പെണ്‍കുട്ടിയെ ശിവേന്ദ്ര സിംഗ് പരിഹാര്‍ (23)കൊലപ്പെടുത്തിയത്.ഒരു പാട്ടയില്‍ പെട്രോളുമായാണ് ഇയാള്‍ ബസില്‍ കയറിയത്. സിംഗിനെ കണ്ട പെണ്‍കുട്ടി മറഞ്ഞിരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ കണ്ടെത്തി സിംഗ് അവരെ ശല്യപ്പെടുത്താന്‍ ആരംഭിച്ചു. ഇതു ശ്രദ്ധയില്‍പ്പെട്ട മറ്റുയാത്രക്കാര്‍ പ്രശ്നത്തില്‍ ഇടപെടുകയും പെണ്‍കുട്ടിയെ മറ്റൊരു സീറ്റിലേക്ക് മാറ്റുകയും ചെയ്തു.


എന്നാല്‍ കുറച്ചു സമയത്തിനു ശേഷം ഇയാള്‍ ബസ് നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെടുകയും കൈയില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ശരീരത്തില്‍ ഒഴിക്കുകയും ചെയ്തു. കൂടാതെ ആരെങ്കിലും പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ ബസ് കത്തിക്കുമെന്ന് ഇയാള്‍ ഭീഷണി മുഴക്കി. തുടര്‍ന്ന് യുവതിയെ ബസില്‍ നിന്നും വലിച്ചിറക്കി കുത്തിക്കൊല്ലുകയായിരുന്നു. നിരവധി തവണ ഇയാള്‍ കുത്തി. തുടര്‍ന്ന് സംഭവസ്ഥലത്തു തന്നെ പെണ്‍കുട്ടി മരിച്ചു.




Sharing is Caring