സര്‍വ്വകലാശാലകളിലെയും കോളേജുകളിലെയും അദ്ധ്യാപകരുടെ ശമ്പളത്തില്‍ വന്‍വര്‍ദ്ധനവ്. 22 മുതല്‍ 28 ശതമാനം വരെയാണ് വര്‍ദ്ധന. ഇത് സംബന്ധിച്ച യു.ജി.സിയുടെ ശുപാര്‍ശകള്‍ക്ക് ഈ മാസം മന്ത്രിസഭ അംഗീകാരം നല്‍കും.
പുതുക്കുന്ന ശമ്പള വര്‍ദ്ധന പ്രകാരം അസിസ്റ്റന്റ് പ്രൊഫസറുടെ ശമ്പളം 10,396 രൂപ വദ്ധിച്ച് 57,700 രൂപയാകും. അസോസിയേറ്റ് പ്രൊഫസര്‍ക്ക് 23,662 രൂപ വര്‍ദ്ധിച്ച് 1,31,400 രൂപയാകും. ആനുകൂല്യങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ തീരുമാനമായിട്ടില്ല. പുതുക്കിയ ശമ്പള ഘടന പ്രകാരം മൂന്നുവര്‍ഷത്തേയ്ക്ക് 70,000 കോടി രൂപയാണ് സര്‍ക്കാരിന് അധികമായി വേണ്ടിവരിക. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈ തുക തുല്യമായി വഹിക്കും.
കേന്ദ്രസംസ്ഥാന സര്‍വ്വകലാശാലകള്‍, സര്‍ക്കാര്‍എയ്ഡഡ് കോളേജുകള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടികള്‍, എന്‍.ഐ.ടികള്‍ തുടങ്ങിയവയിലെ 8,00,000ത്തോളം അദ്ധ്യാപകഅനദ്ധ്യാപക ജീവനക്കാരുടെ ശമ്ബളമാണ് വര്‍ദ്ധിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ശമ്ബളം നല്‍കുന്ന സ്ഥാപനങ്ങളിലുള്ളവര്‍ക്ക് പ്രത്യേക ശമ്ബള ഘടനയാണുള്ളത്. എന്നാല്‍ രണ്ടു ശുപാര്‍ശകളും ഒരുമിച്ചാണ് സര്‍ക്കാര്‍ പരിഗണിക്കുകയെന്ന് ഔദ്യോഗിക വക്താവ് വ്യക്തമാക്കി.
കോളേജ് അദ്ധ്യാപകരുടെ ശമ്ബള പരിഷ്‌കരണം സംബന്ധിച്ച് പഠിക്കുന്നതിന് യു.ജി.സി അംഗം വി.എസ് ചൗഹാന്‍ അദ്ധ്യക്ഷനായ സമിതിയെ കഴിഞ്ഞ വര്‍ഷമാണ് നിയോഗിച്ചത്. ഈ സമിതി സമര്‍പ്പിച്ച ശുപാര്‍ശയില്‍, അദ്ധ്യാപകരുടെ പ്രകടനം വിലയിരുത്തുന്നതിന് നിലവിലുള്ള സംവിധാനം പുനക്രമീകരിക്കണമെന്നും ബന്ധപ്പെട്ടവരില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നിലവിലെ പോയിന്റ് രീതിക്കു പകരം ഗ്രേഡിങ്ങ് രീതി കൊണ്ടുവരാവുന്നതാണെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.













