കോപ്പ ഡെല്‍ റേ നേടിയ ബാഴ്‌സയെ അനുമോദിച്ച്‌ സെവിയ്യ


കോപ്പ ഡെല്‍ റേ ഫൈനലില്‍ കരുത്തരായ ബാഴ്‌സയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞെങ്കിലും കപ്പ് നേടിയ തങ്ങളുടെ എതിരാളികളെ അഭിനന്ദിച്ച്‌ സെവിയ്യ രംഗത്തെത്തി. വാന്‍ഡാ മെട്രോപ്പോളിറ്റാനോ സ്റ്റേഡിയത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് സെവിയ്യയെ പരാജയപ്പെടുത്തിയാണ് ബാഴ്‌സ തങ്ങളുടെ മുപ്പതാമത്തെ കോപ്പ ഡെല്‍ റേ സ്വന്തമാക്കുന്നത്. പരാജയത്തിന് ശേഷം ട്വിറ്ററിലൂടെയാണ് സെവിയ്യ ബാഴ്‌സയെ അനുമോദിച്ചത്.


തുടര്‍ച്ചയായ നാലാം കോപ്പ ഡെല്‍ റേ കിരീടമാണ് ബാഴ്‌സനേടുന്നത്. സുവാരസിന്റെ ഇരട്ട ഗോളുകള്‍ക്കൊപ്പം ലയണല്‍ മെസി, ആന്ദ്രേ ഇനിയേസ്റ്റ, ഫിലിപ്പെ കുട്ടിഞ്ഞ്യോ എന്നിവരും ബാഴ്‌സയ്ക്ക് വേണ്ടി ഗോളടിച്ചു. വിന്സെസൊ മൊണ്ടേലയുടെ സെവിയ്യയെ എല്ലാ മേഖലകളിലും കീഴ്പ്പെടുത്തിയാണ് ബാഴ്‌സ കപ്പടിച്ചത്.




Sharing is Caring