കോപ്പ അമേരിക്ക: പെറു സെമിയില്‍


Paolo-Guerrero-2.jpg.image.784.410സാന്റിയാഗോ: ബൊളീവിയയെ തോല്‍പിച്ച് പെറു കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. പൗലോ ഗ്വരേരോയുടെ ഹാട്രിക് മികവാണ് പെറുവിനെ സെമിയിയിലെത്തിച്ചത്. 20, 23, 74 മിനിറ്റുകളിലാണ് ഗ്വരേരോയുടെ ഗോളുകള്‍ വന്നത്. ഉജ്ജ്വലമായ ഹെഡ്ഡറില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. രണ്ടും മൂന്നും ഗോളുകള്‍ പ്രത്യാക്രമണങ്ങള്‍ക്കൊടുവിലായിരുന്നു.


ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്ക് മുന്നിലെത്തിയ പെറു രണ്ടാം പകുതിയില്‍ അവസാന ആണിയും അടിച്ചു. ചൊവ്വാഴ്ചത്തെ ആദ്യ സെമിയില്‍ പെറുവിനെ ചിലി നേരിടും. ഇരുപതാം മിനിറ്റിലാണ് ഗ്വെറേറോയുടെ ബുട്ടില്‍ നിന്നും പെറുവിന്റെ ആദ്യ ഗോള്‍ വന്നത്. പ്രതിരോധക്കാരന്‍ ഹര്‍ട്ടാഡോയെ മറികടന്ന് ഇടതു പാര്‍ശ്വത്തില്‍ നിന്നും വര്‍ഗെസ് നല്‍കിയ ക്രോസില്‍ ഗുറേറോയുടെ ബുള്ളറ്റ് ഹെഡ്ഡര്‍ ബൊളീവിയന്‍ ഗോളി ക്വിനോനെസിനെ മറികടന്ന് നെറ്റിന്റെ മൂല തുളച്ചു.


കളി തീരാന്‍ ആറു മിനിറ്റ് ശേഷിച്ചപ്പോള്‍ ബൊളീവിയ ആശ്വാസം കണ്ടെത്തി. ലിസിയോയെ പെനാല്‍റ്റി ബോക്‌സില്‍ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി മാഴ്‌സലോ മൊറേനോ വലയിലെത്തിക്കുകയായിരുന്നു.



Sharing is Caring