കോണ്‍ഗ്രസ് മുങ്ങുന്ന കപ്പല്‍; പിടിച്ചുനില്‍ക്കാന്‍ അവര്‍ എന്തും ചെയ്യും: പ്രധാനമന്ത്രി


കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണ്. അധികാരത്തിനായി അവര്‍ അങ്ങിങ്ങ് ഓടുകയാണ്. അധികാരം കിട്ടാന്‍ കോണ്‍ഗ്രസ് എന്തും ചെയ്യുമെന്നും പഞ്ചാബിലെ ജലന്ധറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മോഡി പറഞ്ഞു.
കരയില്‍ പിടിച്ചിട്ട മത്സ്യത്തിന് തുല്യമാണ് കോണ്‍ഗ്രസിന്റെ അവസ്ഥ. അധികാരത്തിന് വേണ്ടി ബംഗാളിലും ബീഹാറിലും സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് ഇപ്പോള്‍ കുടുംബതര്‍ക്കമുള്ള ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി പിടിച്ചുനില്‍ക്കാന്‍ നോക്കുകയാണ്.എങ്ങനെയെങ്കിലും അധികാരത്തിലെത്താന്‍ ഓരോ സംസ്ഥാനത്തേക്കും ഓടി നടക്കുകയാണ് അവരെന്നും മോഡി വ്യക്തമാക്കി




Sharing is Caring