കോണ്ടം ബ്രാന്‍ഡിന്റെ പ്രചാരണത്തിന് ഇറങ്ങുന്നതിന്റെ കാരണം വ്യക്തമാക്കി രാഖി


കോണ്ടം ബ്രാന്‍ഡിന്റെ പ്രചാരണത്തിന് ഇറങ്ങുന്നതിന്റെ കാരണം വ്യക്തമാക്കി രാഖി സാവന്ത് രംഗത്ത്. ബേബോയ് കോണ്ടം ബ്രാന്‍ഡിന്റെ പ്രചാരകയാകുന്നത് സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണെന്നാണ് ബോളിവുഡ് താരം പറയുന്നത്. രാജ്യത്തെ ലൈഗിംക രോഗങ്ങള്‍ കുറയുന്നതിന്റെ കോണ്ടത്തിന്റെ പ്രചാരണം സഹായിക്കുമെന്നും രാഖി പറയുന്നു. ആനന്ദത്തേക്കാള്‍ സുരക്ഷയ്ക്കാണ് പ്രധാനം. ഭാഗ്യവശാല്‍ കോണ്ടംസ് രണ്ടും നല്‍കുന്നു. ലൈംഗികതയെ കൂടുതല്‍ അറിയുന്നത് അതിന്റെ പേരിലുള്ള ആക്രമണങ്ങളെ കുറയ്ക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.


രാഖി സാവന്ത് അഭിനയത്തില്‍ കൂടുതല്‍ വിവാദങ്ങളിലൂടെയാണ് മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുള്ളത്. രാജ്യത്തെ ലൈഗിംക രോഗങ്ങള്‍ കുറയുന്നതിന്റെ കോണ്ടത്തിന്റെ പ്രചാരണം സഹായിക്കും. താന്‍ ബേബോയ് കോണ്ടം ബ്രാന്‍ഡിന്റെ പ്രചാരകയാകുന്നത് ആളുകള്‍ എങ്ങനെ വിലയിരുത്തുമെന്ന് അറിയില്ല. പക്ഷേ, താനിതിനെ സാമൂഹ്യ പ്രവര്‍ത്തനമായി തന്നെ കാണുന്നുവെന്ന് രാഖി പറയുന്നു. ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ 2008 ലെ മത്സരങ്ങളുടെ ഫൈനല്‍ മത്സരത്തില്‍ രാഖി നൃത്തം അവതരിപ്പിച്ചിരുന്നിരുന്നു.


എന്‍ ഡി ടി വി യിലെ രാഖി കാ സ്വയംവര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എലേഷ് പരുജന്‍വാല എന്ന യുവാവിനെ ജീവിതപങ്കാളിയായി തെരഞ്ഞെടുത്ത താരമാണ് രാഖി സാവന്ത്.



Sharing is Caring