കോട്ടയം തലയോലപ്പറമ്പില്‍ വന്‍ തീപിടുത്തം; 3 പേര്‍ക്ക് പൊള്ളലേറ്റു

കോട്ടയം തലയോലപ്പറമ്പില്‍ വന്‍ തീപിടുത്തം. തീപിടിച്ചത് തലയോലപ്പറമ്പ് ചന്തയിലെ വാഹനങ്ങള്‍ പൊളിച്ചു നീക്കുന്ന ആക്രിക്കടയില്‍. മൂന്നു അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. ബീഹാർ സ്വദേശികളായ ശർവൻ, രാജ്കുമാർ, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. പൊളിച്ചു കൊണ്ടിരുന്ന വാഹനത്തിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചതെന്നാണ് നിലവിലെ നിഗമനം. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *