കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയ സക്ഷ്യങ്ങളാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരം രാജ്ഭവനു മുന്നില്‍ രക്ഷസാക്ഷി കുടുംബങ്ങളെ അണിനിരത്തി നടത്തിയ പ്രക്ഷോഭ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്രമണത്തിന് ഇരയായ സി.പി.എം കുടുംബങ്ങളെയും സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം നടത്തിയത്.
കേന്ദ്ര മന്ത്രി സംസ്ഥാനത്ത് പക്ഷപാദമായി ഇടപെടുന്നത് ശരിയല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, ഇ.പി. ജയരാജന്‍, എ. സമ്പത്ത് എം.പി തുടങ്ങിയ നേതാക്കളും ധര്‍ണയില്‍ പങ്കെടുത്തു

അതിനിടെ എം.ബി. രാജേഷ് എ.പി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും തുറന്ന കത്തുമായി രംഗത്തുവന്നിട്ടുണ്ട്. ജി.എസ്.ടിയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും, അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്കിടിയിലും, ഇവിടെയെത്തിയ കേരളത്തെക്കുറിച്ചുള്ള കരുതലിന് അഭിനന്ദനമെന്ന പരിഹാസമാണ് എം.ബി. രാേജേഷിന്റെ കത്തിലുള്ളത്.













