കോടതി റിപ്പോര്‍ട്ടിംഗില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ തടയാനാവില്ലെന്ന് പിണറായി

കോടതി റിപ്പോര്‍ട്ടിംഗില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ തടയാനാവില്ലെന്ന് പിണറായി .കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ കയറ്റാതിരിക്കുന്ന സംഭവത്തില്‍ ഹൈക്കോടതി ഉടന്‍ ഇടപെടണമെന്ന് പിണറായി പറഞ്ഞു.

എന്നാല്‍ നടക്കാന്‍ പാടില്ലാത്ത ചില സംഗതികള്‍ ഹൈക്കോടതിക്കു മുന്‍പില്‍ നടന്നു എന്നത് കാണാതിരിക്കാനാവില്ല. ഹൈക്കോടതിക്കു മുന്നില്‍ നടന്ന അക്രമസംഭവങ്ങളെ തുടര്‍ന്നായിരിക്കാം കോടതി ഇത്തരം ഒരു നിലപാടിലേക്ക് നീങ്ങിയത്.

തല്‍ക്കാലം വികാരം ശമിപ്പിക്കാന്‍ വേണ്ടിയായിരിക്കും ഹൈക്കോടതി ഇത്തരം ഒരു നിലപാടിലേക്ക് നീങ്ങിയത്. എന്നാല്‍ അതവസാനിപ്പിക്കേണ്ട സമയമായി. അതിന് ഹൈക്കോടതി തന്നെ മുന്‍കൈ എടുക്കട്ടെ. തര്‍ക്കം കോടതി പരിഹരിക്കട്ടെ.

എന്നാല്‍ കോടതി റിപ്പോര്‍ട്ടിംഗില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ തടയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *