കോംഗോയില്‍ ട്രെയിന്‍ അപകടം: 33 പേര്‍ മരിച്ചു


ഡെമോക്രാറ്റിക് റിപ്പബ്‌ളിക് ഓഫ് കോംഗോയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 33 പേര്‍ മരിച്ചു.


ലുവാലബ പ്രവിശ്യയിലെ ബൈയോവിലാണ് അപകടമുണ്ടായത്. പാളം തെറ്റി മലയിടുക്കിലേക്ക് ഇടിച്ച കയറി ട്രെയിനിന് തീപിടിക്കുകയായിരുന്നു.


ലുബുംബാഷിയില്‍-ലുവേന പാതയില്‍ ഓടുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ട്രെയിനില്‍ തീപിടിക്കുന്ന വസ്തുക്കള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.



Sharing is Caring