കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന്‍റെ ഭാഗമാവാന്‍ കേരളം; പങ്കാളിയാവുന്നത് ക്ലിനിക്കല്‍ ട്രയലില്‍

ലോകം കാത്തിരിക്കുന്ന കൊവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളിയാവാന്‍ കേരളവും തയ്യാറെടുക്കുന്നു. സംസ്ഥാനത്തെ മൂന്ന് മെഡിക്കല്‍ കോളേജുകള്‍ ചേര്‍ന്ന് സിറം വാക്സിന്‍ പരീക്ഷണത്തിന് സൗകര്യമൊരുക്കും. സംസ്ഥാനം കോവിഡ് വാക്സിന്‍ ക്ലനിക്കൽ ട്രയലിലാണ് സഹകരണത്തിന് ഒരുങ്ങുന്നത്.വാക്സിന്‍ പരീക്ഷണത്തിന്‍റെ അവസാന ഘട്ടത്തിലെത്തിയ സിറം ഇന്ത്യ ലിമിറ്റഡിന് കേരളം ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. തൃശൂര്‍, തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രികളുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞു. റെഡ്ഡീസ് ലബോറട്ടറിയുമായും കേരളം ബന്ധപ്പെട്ടിരുന്നു. പക്ഷേ റെഡ്ഡീസ് ലബോറട്ടറി ഇന്ത്യയിൽ ക്ലനിക്കൽ ട്രയൽ ഇല്ലെന്ന് അറിയിക്കുകയായിരുന്നു.വാക്സിന്‍ വിതരണത്തിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ ടാസ്ക് ഫോ‍ഴ്സും രൂപീകരിച്ചിട്ടുണ്ട്. വാ‌ക്‌സിൻ പരീക്ഷണങ്ങൾ അന്തിമ ഘട്ടത്തിലായതോടെ കേന്ദ്ര നി‌ർദേശ പ്രകാരമാണ് സമിതി രൂപീകരിച്ചത്. വാക്സിൻ വിതരണം, ഗതാഗതം, ശീതീകരണ സംവിധാനം ഒരുക്കുക തുടങ്ങിയ കാര്യങ്ങൾ എല്ലാം ടാസ്ക് ഫോഴ്സ് ഏകോപിപ്പിക്കും.

ഭാരത് ബയോടെക്കിന്റെയും സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും കോവിഡ് വാ‌ക്‌സിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിലാണ്. കേന്ദ്ര നിർദ്ദേശമനുസരിച്ചാണ് പ്രത്യേകസമിതി രൂപീകരിച്ചത്. ചീഫ് സെക്രട്ടറിയാണ് അധ്യക്ഷൻ. ആരോഗ്യവകുപ്പ് സെക്രട്ടറി, സംസ്ഥാന റിലീഫ് കമ്മിഷണർ, സംസ്ഥാന പൊലീസ് മേധാവി, എൻ.എച്ച്.എം ഡയറക്ടർ എന്നിവർ അടങ്ങുന്നതാണ് സംസ്ഥാനതല ടാസ്‌‌ക് ഫോഴ്സ്. ജില്ലാതലങ്ങളിൽ കളക്ടർമാരുടെ നേതൃത്വത്തിലും ടാസ്ക് ഫോഴ്സ് പ്രവർത്തിക്കും.

വാക്‌സിൻ സൂക്ഷിക്കാനുള്ള ശീതീകൃത സംവിധാനം ഒരുക്കുന്നത് മുതൽ ഗതാഗതം, വിതരണത്തിനായി ഉദ്യോഗസ്ഥർക്ക് ചുമതലകൾ നൽകൽ തുടങ്ങിയവയ്ക്ക് ടാസ്ക് ഫോഴ്സ് മാർഗരേഖ തയ്യാറാക്കണം. താഴേ തട്ടിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ആരോഗ്യപ്രവർത്തകർ, പൊലീസ്, പൊതുജനസമ്പർക്കം കൂടുതലുള്ള വിഭാഗങ്ങൾ തുടങ്ങിയവരെയാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകാൻ പരിഗണിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ളവർക്ക് മുൻഗണന നൽകണമെന്നും കേന്ദ്ര നിർദേശമുണ്ട്.ബ്രേക്ക് ദി ചെയിന്‍, ജീവന്റെ വിലയുള്ള ജാഗ്രത തുടങ്ങിയവയ്ക്ക് ശേഷം പുതിയ കാമ്പയിൻ തുടങ്ങാനും തീരുമാനിച്ചു. ‘മാസ്‌ക് ധരിക്കു കുടുംബത്തെ രക്ഷിക്കു’ എന്ന കാമ്പയിന് സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് ആധുനിക സംവിധാനങ്ങളിലൂടെയും കൂടുതല്‍ പ്രചാരണം നടത്തും. മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം കൂടുതല്‍ ഗൗരവത്തോടെ ജനങ്ങളില്‍ എത്തിക്കുകയാണ് ലക്ഷ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *