കൊവിഡ്; കേന്ദ്രസംഘം ഇന്ന് കൊല്ലം, ആലപ്പുഴ ജില്ലകൾ സന്ദർശിക്കും

സംസ്ഥാനത്തെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് കൊല്ലം,ആലപ്പുഴ ജില്ലകൾ സന്ദർശിക്കും. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ.എസ്.കെ സിംഗിന്റെനേതൃത്വത്തിലുള്ള ആറംഗ സംഘമാണ് സന്ദർശനം നടത്തുന്നത്.

രണ്ടായി തിരിഞ്ഞ് 10 ജില്ലകളിലാണ്സന്ദർശനം. രണ്ടാമത്തെസംഘം വടക്കൻ ജില്ലകൾ സന്ദർശിക്കും. നാളെ പത്തനംതിട്ട, കോട്ടയം ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരത്തും സ്ഥിതി വിലയിരുത്തും. ആരോഗ്യവകുപ്പ് ഉന്നതോദ്യോഗസ്ഥരുമായുംകൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ രോഗവ്യാപനം കുറയാത്തതിന്റെ കാരണം വിലയിരുത്തുകയാണ് സംഘത്തിന്റെ പ്രഥമ ലക്ഷ്യം. ടിപിആർ 13 ന് മുകളിൽ തുടരുന്ന സാഹചര്യത്തിൽ രോഗവ്യാപനം കുറക്കുന്നത് സംബന്ധിച്ചും സംഘംആരോഗ്യവകുപ്പിന് നിർദേശം നൽകും.

അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ. കൂടുതൽ ഇളവുകൾക്കായി ആവശ്യം വ്യാപകമാണെങ്കിലും വാരാന്ത്യ ലോക്ക്ഡൗൺ തുടരാനാണ് സർക്കാരിന്റെ തീരുമാനം.
അവശ്യവിഭാഗങ്ങൾക്ക് മാത്രമേ പ്രവർത്തന അനുമതിയുള്ളു. നിരത്തുകളിൽ
പൊലീസ് പരിശോധനയും കർശനമാക്കും. ക്ലസ്റ്ററുകൾ രൂപപ്പെടുന്ന പ്രദേശങ്ങിൽ മൈക്രോ കണ്ടെയ്ൻമെന്റ് ശക്തിപ്പെടുത്തുന്നതിന് ജില്ലാ ഭരണകൂടങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *