കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്ന് 9 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത : ദക്ഷിണ കൊല്‍ക്കത്തയില്‍ പ്രധാനപ്പെട്ട മേല്‍പ്പാലം തകര്‍ന്ന് 9 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി വാഹനങ്ങളും ആളുകളും കുടങ്ങി കിടക്കുന്നതിനാല്‍ മരണ സംഖ്യ ഇനിയും വര്‍ധിയ്ക്കാനാണ് സാധ്യത. അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കാതെ എത്രപേര്‍ കൊല്ലപ്പെട്ടെന്നോ അപകടത്തില്‍പ്പെട്ടു പോയെന്നോ പറയാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന് സേനയുള്‍പ്പടെ എല്ലാ ഏജസികളേയും നിയോഗിച്ചു. ചൊവ്വഴ്ച വൈകുന്നേരം 5.15നാണ് അപകടം സംഭവിച്ചത്. ഇരുട്ട് വ്യാപിയ്ക്കുകയും ഇടവിട്ട് മഴ പെയ്യുകയും ചെയ്യുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം മന്ദഗതിയിലാണ് നടക്കുന്നത്.

നഗരത്തിലെ ദക്ഷിണ പടിഞ്ഞാറന്‍ ഭാഗത്ത് മജര്‍ഹട്ടില്‍ ഏറ്റവും തിരക്കേറിയ പ്രധാനപ്പെട്ട പാലമാണ് തകര്‍ന്നത്. പാലത്തിന് 50 വര്‍ഷത്തിലധികം പഴക്കമുണ്ട്. ദേശീയ പാതയായ ഡയമണ്ട് ഹാര്‍ബര്‍ റോഡില്‍ സിയാള്‍ദ ബഡ്ജ് ബഡ്ജ് ലോക്കല്‍, സര്‍ക്കുലര്‍ ട്രെയിന്‍ എന്നീ ലൈനുകളുടെ മുകളിലായിട്ടാണ് പാലം. അപകടം നടന്ന സമയം അടിയില്‍ കൂടി പോയ്‌കൊണ്ടിരുന്ന ഒരു ട്രെയിനിന്റെ മുകളില്‍ പാലത്തിന്റെ ഒരു ഭാഗം വീണങ്കിലും ട്രെയിനിന് അപകടം ഒന്നും സംഭവിച്ചില്ല. അതുവഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിലച്ചു.

നഗരത്തിന്റെ തെക്കു പടിഞ്ഞാറന്‍ ഭാഗമായ ബിഹാല ഏരിയ ദക്ഷിണ 24 പര്‍ഗാനാസ് ജില്ല എന്നിവയെ ബന്ധിപ്പിയ്ക്കുന്ന പ്രധാന പാതകൂടിയാണ് ഇത്. പാലം തകര്‍ന്നതിനാല്‍ അതുവഴിയുള്ള ഗതാഗതം മുടങ്ങുകയും സമീപത്തുള്ള പല ഭാഗങ്ങളിലും വന്‍ ഗതാഗത കുരുക്കുണ്ടാകുയും ചെയ്തിട്ടുണ്ട്. പാലത്തിന് സമാന്തരമായി ജോക്കാ എസ്പ്ലനേഡ് മെട്രോ റെയിവേയുടെ പണിയും നടക്കുന്നുണ്ട്.

2016ല്‍ ഉത്തര കൊല്‍ക്കത്തയില്‍ വിവേകാനന്ദ റോഡില്‍ നിര്‍മ്മാണത്തിലിരുന്ന ഒരു മേല്‍പ്പാലം തകര്‍ന്ന് 29 പേര്‍ കൊല്ലപ്പെടുകയുണ്ടായി. നിരവധി പാലവും തകര്‍ന്നിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *