കൊല്ലത്തുനിന്നു മല്‍സ്യബന്ധനത്തിന് പോയ ബോട്ട് തകര്‍ന്ന് 12 പേരെ കാണാതായി


കൊല്ലത്തുനിന്നും മല്‍സ്യബന്ധനത്തിന് പോയ ജിതിന്‍ ബോട്ട് തകര്‍ന്ന് 12 തൊഴിലാളികളെ കാണാതായി. ഇവരില്‍ മൂന്നുപേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷിച്ച് തിരുവനന്തപുരത്തെത്തിച്ചു. ഇതിനിടെ ഇന്നു രാവിലെ രണ്ടു ബോട്ടുകളില്‍ മല്‍സ്യത്തൊഴിലാളികള്‍ തിരച്ചിലിന് പോയി. ഗ്രേസ് മറൈന്‍,പ്രിന്‍സ്‌മോന്‍ എന്നീ ബോട്ടുകളാണ് തിരിച്ചിലിന് പോയത്്.


ഈ ബോട്ടുകള്‍ മണി,അനീഷ് എന്നിവരെ രക്ഷപ്പെടുത്തി. കൊല്ലം ജില്ലാ ആശുപത്രിയില്‍ ഇന്നലെ പ്രവേശിപ്പിച്ച 32 മല്‍സ്യത്തൊഴിലാളികളെ ഡിസ്ചാര്‍ജ്ജ് ചെയ്തു. കൊല്ലത്തും നിന്നും കാണാതായ നാലു മല്‍സ്യത്തൊഴിലാളികളെ നാവികസേന രക്ഷിച്ചു കൊച്ചിയിലെത്തിച്ചു.


ഇവര്‍ക്ക് ആവശ്യമായ പ്രാഥമിക സാന്ത്വന ചികില്‍സ നല്‍കാന്‍ എറണാകുളം കലക്ടറുമായി ബന്ധപ്പെട്ടെന്നും കൊല്ലം ജില്ലാ കലക്ടറുടെ അറിയിപ്പില്‍ പറയുന്നു.

നീണ്ടകരയില്‍ കടല്‍ക്ഷോഭ സാധ്യത കണക്കിലെടുത്ത് ഇന്നലെ മാറ്റിപ്പാര്‍പ്പിച്ച നാനൂറ് പേര്‍ ഇന്നു രാവിലെ വീടുകളിലേക്ക് മടങ്ങി. കൊല്ലം ജില്ലയില്‍ അഞ്ചു ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍ ജില്ലകളില്‍ 4.4 മീറ്റര്‍ മുതല്‍ 6.1 മീറ്റര്‍ വരെ തിരയുയരാന്‍ സാധ്യതയുണ്ട്. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ ഇന്നു രാത്രി 11.30 വരെ രണ്ടു മുതല്‍ 3.3 മീറ്റര്‍ ഉയരത്തില്‍ തിരമാലയുണ്ടാവും.



Sharing is Caring