ശുചിമുറി ഉപയോഗിച്ചതിന് കര്‍ണാടകയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ മര്‍ദ്ദിച്ചു


കോഴിക്കോട്: മൈസൂരിലെ ബസ് ഡിപ്പോയില്‍ ശുചിമുറി ഉപയോഗിച്ചതിന് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ കര്‍ണാടക ആര്‍.ടി.സി ജീവനക്കാര്‍ മര്‍ദ്ദിച്ചു.


ഇന്നു രാവിലെയായിരുന്നു സംഭവം. മര്‍ദ്ദനത്തില്‍ പരുക്കേറ്റ റിസര്‍വേഷന്‍ കൗണ്ടര്‍ ഓഫിസര്‍ അജിത്കുമാര്‍, കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ വിജയന്‍, കണ്ടക്ടര്‍ ബാബുരാജ്, മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടര്‍ മുസ്തഫ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ കര്‍ണാടകയിലേക്ക് തിരിക്കാനിരുന്ന കര്‍ണാടക ആര്‍.ടി.സിയുടെ മൂന്നു സര്‍വിസുകള്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ തടഞ്ഞു. കര്‍ണാടകയുടെ റിസര്‍വേഷന്‍ കൗണ്ടറും അടപ്പിച്ചു. കര്‍ണാടകയിലേക്കുള്ള സര്‍വിസ് നടത്തില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍.



Sharing is Caring