കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: ചരിത്ര പ്രസിദ്ധമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. മാര്‍ച്ച് 23 മുതല്‍ 30 വരെയാണ് മഹോത്സവം നടക്കുന്നത്. വടക്കെ മലബാറിലെ പൂരം എന്ന് വിശേഷിപ്പിക്കുന്ന പിഷാരികാവില്‍ ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പതിനായിരങ്ങളാണ് ദര്‍ശനം നടത്താറുള്ളത്. വലിയവിളക്ക് ദിവസം കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന ആചാര വരവുകള്‍ ക്ഷേത്ര പരിസരത്ത് എത്തിച്ചേരുമ്പോള്‍ ക്ഷേത്രവും പരിസരവും ജനനിബിഡമായി മാറും.

29ന് വലിയ വിളക്കും,30ന് കളിയാട്ടവുമാണ്.വലിയ വിളക്കിന് രാവിലെ മന്ദമംഗലത്തുനിന്ന് ഇളനീര്‍ കുലവരവ്, വസൂരിമാല വരവ്, താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുവരുന്ന ഇളനീര്‍ക്കുലവരവുകള്‍,തണ്ടാന്റെ അരങ്ങോല വരവ്,കൊല്ലത്ത് അരയന്റെ വൈള്ളിക്കുട വരവ്,കൊല്ലന്റെ തിരുവായുധവരവ് മറ്റ് അവകാശ വരവുകള്‍ എന്നിവ കാവിലെത്തും.രാത്രി 12ന് സ്വര്‍ണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്തകം എഴുന്നള്ളിക്കും.രണ്ട് പന്തിമേളം അകമ്പടിയേന്തും.30ന് കളിയാട്ടത്തിന് വൈകിട്ട് കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകളും മറ്റ് അവകാശ വരവുകളും ക്ഷേത്ര സന്നിധിയിലെത്തും.സന്ധ്യയോടെ പുറത്തെഴുന്നള്ളിപ്പ് തുടങ്ങും.പാണ്ടിമേളവും ഉണ്ടാവും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *