ഫാറൂഖ് കോളജ് അധ്യാപകനെതിരെ കേസ്: ന്യൂനപക്ഷങ്ങള്‍ക്കതിരെയാണ് സര്‍ക്കാരെന്ന് യൂത്ത് ലീഗ്

കോഴിക്കോട്: വിവാദ പ്രസ്താവന നടത്തിയ ഫാറൂഖ് കോളേജ് അധ്യാപകന്‍ ജവഹര്‍ മുനവറിനെതിരേ കേസെടുത്ത നടപടിയില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ്. സംഘ്പരിവാറിനെ തോല്‍പ്പിക്കും ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരമായി കേസുകള്‍ ചുമത്തുകയാണ് സര്‍ക്കാറെന്നും യൂത്ത് ലീഗ് പ്രസ്താവനയില്‍ പറഞ്ഞു. ശംസുദ്ദീന്‍ പാലത്തും എം.എം. അക്ബറും ജവഹര്‍ മുനവിറും സര്‍ക്കാറിന്‍റെ ഈ സമീപനത്തിന്‍റെ ഇരകളാണ്. സമാനമായ ആരോപണങ്ങള്‍ മുന്‍പ് പലര്‍ക്കുമെതിരെ ഉയര്‍ന്നപ്പോള്‍ കേസെടുക്കാതിരിക്കുകയും ജൗഹറിനെതിരെ മാത്രം കേസെടുത്തത് ഇരട്ടനീതിയാണെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.

ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും സെക്രട്ടറി പി.കെ ഫിറോസും സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സ്ത്രീകളുടെ വസ്ത്രധാരണരീതിയെക്കുറിച്ച്‌ പ്രസംഗത്തിനിടയില്‍ പരാമര്‍ശിച്ചതിന് ഫാറൂഖ് കോളജ് അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊടുവള്ളി പോലീസാണ് കേസെടുത്തത്. കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ജവഹര്‍ മുനവറിനെതിരെ പരാതി നല്‍കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *