കൊറോണകേസുകളില്‍ ബ്രിട്ടനേയും മറികടന്ന് ഇന്ത്യ നാലാം സ്ഥാനത്ത്, രോഗികളുടെ എണ്ണം മുന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു

ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള നാലാമത്തെ സംസ്ഥാനമായി ഇന്ത്യ. നേരത്തെ നാലാം സ്ഥാനത്തുള്ള ബ്രിട്ടനെയാണ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മറികടന്നത്. ഇന്ത്യയില്‍ ഇന്നലെ വൈകീട്ടത്തെ കണക്കുപ്രകാരം 2,95 772 രോഗികളാണ് ഉള്ളത്. ഇന്നലെ മാത്രം 9996 രോഗികള്‍ക്കാണ് പുതുതായി കൊറോണ ബാധ ഉണ്ടായതായി കണക്കാക്കുന്നത്. ബ്രിട്ടനില്‍ 2,91,588 രോഗികളാണ് ഉണ്ടായിരുന്നത്. അമേരിക്ക, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യയെക്കാള്‍ കൂടുതല്‍ കോവിഡ് രോഗികളുള്ളത്. റഷ്യയില്‍ അഞ്ച് ലക്ഷത്തോളം രോഗികളും ബ്രസീലില്‍ എട്ട് ലക്ഷത്തോളം രോഗികളുമാണുള്ളത്. അമേരിക്കയില്‍ ഇതിനകം രോഗികളുടെ എണ്ണം 20 ലക്ഷമായിട്ടുണ്ട്

കഴിഞ്ഞ മാസം 24 മുതലാണ് ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കാന്‍ തുടങ്ങിയത്. അന്ന് ലോകത്ത് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയുടെ സ്ഥാനം പത്താമതായിരുന്നു. പിന്നീട് പത്തുദിവസം കൊണ്ടാണ് ഇന്ത്യയില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച്‌ ലോകത്ത് നാലാം സ്ഥാനത്ത് എത്തിയത്. ഇറ്റലി,സ്‌പെയിന്‍ തുടങ്ങി ലോകത്ത് കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളെയൊക്കെ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ പിന്താങ്ങിയത് ഈ ദിവസങ്ങളിലാണ്. കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയില്‍ രോഗികളുടെ എണ്ണം പ്രതിദിനം 9000 മുകളിലാണ്. ഇന്നലെ 9996 രോഗികളാണ് പുതുതായി തിരിച്ചറിഞ്ഞത്. 8500 പേര്‍ ഇന്ത്യയില്‍ ഇതിനകം കൊറോണ ബാധിച്ച്‌ മരിച്ചു. ഇന്നലെ 350 പേരാണ് മരിച്ചത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് മഹരാഷ്ട്രയിലാണ്. 3483 പേരാണ് മഹാരാഷ്ട്രയില്‍ ഇതിനകം മരിച്ചത് ഇവിടെ രോഗികളുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുകയാണ്. 97648 ആണ് മഹാരാഷ്ട്രയില്‍ ആകെ രോഗികളുടെ എണ്ണം. ഡല്‍ഹിയില്‍ 34,687 കേസുകളാണുള്ളത്്

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍്ച്ച്‌ 25 ന് രോഗികളുടെ എണ്ണം 600 മാത്രമായിരുന്നു. ലോക്ഡൗണിന്റെ വിവിധ വേളകളില്‍ രോഗികളുടെ എണ്ണം കൂടി വരികയും ഇപ്പോള്‍ കണ്‍ടെയ്ന്‍മെന്റ് സോണുകളിലൊഴികെയുള്ള പ്രദേശങ്ങളില്‍ ഇളവുകള്‍ വരുത്താന്‍ തുടങ്ങിയതോടെ വൈറസ് ബാധയുടെ തീവ്രത വര്‍ധിക്കുകയുമാണ് ചെയ്യുന്നത്. ഇന്ത്യയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്ന് കഴിഞ്ഞയാഴ്ച ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ നേരത്തെ വ്യക്തമാക്കിയിരുന്നു

ഇന്ത്യയില്‍ രോഗികളുടെ എണ്ണത്തില്‍ വലിയ തോതില്‍ വര്‍ധനയുണ്ടാകുന്നുണ്ടെങ്കിലും സമൂഹ വ്യാപനം ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇക്കാര്യം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ കഴിഞ്ഞ ദിവസവും വിശദീകരിച്ചു. ‘ ഇന്ത്യയില്‍ ഇതുവരെ സമുഹ വ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ടെസ്റ്റ് ചെയ്യുക രോഗികള്‍ ബന്ധപ്പെട്ടവരെ കണ്ടെത്തുക തുടങ്ങി ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ തുടരണം’ ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഭാര്‍ഗവ കഴിഞ്ഞ ദിവസം പറഞ്ഞു. മെയ് മൂന്നാം വാരത്തില്‍ ഐസിഎംആര്‍ രാജ്യത്തെ 83 ജില്ലകളില്‍ നടത്തിയ സര്‍വെ പ്രകാരം ഒരു ശതമാനത്തില്‍ കുറവ് ആളുകളില്‍ മാത്രമെ വൈറസ് ബാധ ഉണ്ടായതായി കണ്ടെത്തിയിട്ടുള്ളു. ഇന്ത്യയില്‍ ലോക്ഡൗണ്‍ ഫലപ്രദമായിരിന്നു എന്ന് ഇത് തെളിയിക്കുന്നതയായും ഐസിഎംആര്‍ വ്യക്തമാക്കി. നഗരപ്രദേശങ്ങളിലാണ് ഗ്രാമങ്ങളിനെക്കാള്‍ രോഗ സാധ്യതയെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *