കൊയിലാണ്ടിയിൽ തീപിടുത്തം; രണ്ട് കടകൾ കത്തിനശിച്ചു


IMG-20160628-WA0013 കൊയിലാണ്ടി നഗരത്തിൽ ദേശീയപാതയോരത്തെ ബാലരാമ ഫാർമസി, സീനത്ത് ഗ്ലാസ്മാർട്ട് എന്നിവടങ്ങളിലാണ് തീപ്പിടിത്തമുണ്ടായത്.ഇന്ന് രാവിലെ 6 മണിയോട് കൂടിയാണ് സംഭവം.കടയക്ക് ഉള്ളിൽ നിന്ന് പുകയുയരന്നത്(ശദ്ധയിൽപ്പെട്ടവരാണ് വിവരം അറിയിച്ചത്.ഉടൻ തന്നെ വടകര, പേരാ(മ്പ, കോഴിക്കോട് ബീച്ച് എന്നിവടങ്ങളിൽ നിന്നായി 4 ഫയർ യൂനിറ്റ് കൾ സംഭവസ്ഥലത്തെത്തി നാട്ടുകാരുടെയും, ചുമട്ട് തൊഴിലാളികളും നേ(തത്വത്തിൽ തീ അണച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ കൊയിലാണ്ടി സിഐ.ഹരിദാസ്, സ്റ്റേഷൻ ഓഫീസർ നിപുൺശങ്കർ എന്നിവരുടെ നേ(തത്വത്തിലുള്ള പോലീസ് സംഘം വേണ്ട നടപടികൾ സ്വീകരിച്ചും. നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ, കൗൺസിലർമാരായ എൻ കെ.ഭാസ്ക്കരൻ, മാങ്ങോട്ടിൽ സുരേ(ന്ദൻ, വി.പി ഇ (ബഹിം’ കുട്ടി, ബിജു പി.എം എന്നിവർ സംഭവസ്ഥലത്തെത്തിയിരുന്നു.




Sharing is Caring