കൊടുംചൂടില്‍ നിന്നും ആശ്വാസമേകി ഉത്തരേന്ത്യയില്‍ കാലവര്‍ഷം എത്തി


ന്യൂഡല്‍ഹി : കൊടും ചൂടില്‍ നിന്നും ആശ്വാസമേകി ഉത്തരേന്ത്യയില്‍ കാലവര്‍ഷം എത്തി. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചുണ്ട്. കൂടാതെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.


ഗുജറാത്ത്, കൊങ്കണ്‍, ഗോവ, ആസം, മേഘാലയ, മണിപ്പൂര്‍, നാഗാലാന്റ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, പശ്ചിമബംഗാള്‍, സിക്കിം, ഒഡിഷ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങള്‍, ആന്ധ്രാപ്രദേശ്, സൗരാഷ്ട്ര കച്ച്‌ മേഖലകള്‍, ബിഹാര്‍ എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.


കഴിഞ്ഞ ദിവസങ്ങളില്‍ ഹരിയാന, ചണ്ഡീഗഡ്. ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയും, രാജസ്ഥാന്‍, ചണ്ഡീഗഡ്, ഒഡിഷ, ബിഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ , ജമ്മുകശ്മീര്‍ എന്നിവടങ്ങളില്‍ കനത്ത മഴയും പെയ്തിരുന്നു.



Sharing is Caring